Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷബാധ: 80 തൊഴിലാളികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: വിഷബാധയേറ്റ് കശുവണ്ടി ഫാക്ടറിയിലെ എണ്‍പതോളം തൊഴിലാളികള്‍ കുഴഞ്ഞുവീണു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മടവൂരില്‍ അല്‍ ഫനൂസ് കശുവണ്ടി ഫാക്ട്ദറിയിലെ തൊഴിലാളികള്‍ക്കാണ് വിഷബാധയേറ്റത്.

നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ മടവൂരിലെയും കിളിമാനൂരിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ഫാക്ടറിയില്‍ തളിച്ച കീടനാശിനിയില്‍ നിന്നാണ് വിഷബാധയേറ്റത്. തിങ്കളാഴ്ച രാത്രിയാണ് റഡാര്‍20 ഇസി എന്ന കീടനാശിനി തളിച്ചത്. ചാാെവാഴ്ച ഏഴു മണിക്ക് ജോലിക്കെത്തിയ സ്ത്രീതൊഴിലാളകള്‍ ബോധം കെട്ടുവീഴുകയായിരുന്നു.

കീടനാശിനി തളിച്ച ശേഷം 24 മണിക്കൂറിന് ശേഷമേ തൊഴിലാളികള്‍ ഫാക്ടറിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. എന്നാല്‍ 24 മണിക്കൂര്‍ തികയുന്നതിന് മുമ്പു തന്നെ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബിന്ദു (37), മാജിദ (40), ഹവാബീവി (55), ഷീജ (25) എന്നിവരെയാണ ്മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ബിന്ദു (27), ഇന്ദിര (40) ഗിരിജ (23) സുഭ (52) സിന്ധു (20) അജിത (24) ശാരദ (50) രേണുക (37) സലീനാബീഗം (32) ശ്യാമള (45) ജാനമ്മ (65) ഇന്ദിര (50) അംബിക (25) സിന്ധു (24) അമ്മിണി (37) കമലമ്മ (54) ബേബി (30) ഓമന (40) അംബിക (34) രാധാമണി (40) ശശികല (45) ബേബി (30) ലളിത (44) സാവിത്രി (52) വത്സല (35) പൊന്നമ്മ (50) അംബിക (30) എന്നിവരാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+