കേരളത്തില്‍ ആത്മഹത്യ വര്‍ധിക്കുന്നു
ദില്ലി: കേരളത്തിലെ ആത്മഹത്യാനിരക്ക് വര്‍ഷം തോറും വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 10,618 പേരാണ് കഴിഞ്ഞവര്‍ഷം കേരളത്തില്‍ ആത്മഹത്യ ചെയ്തത്. 1999ല്‍ ആത്മഹത്യ ചെയ്തവര്‍ 9718 പേരും 98ല്‍ 9303 പേരും 97ല്‍ 8961 പേരുമായിരുന്നു.
യഥാര്‍ഥത്തില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതിനേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്ന് ഇതേ കുറിച്ച് പഠനം നടത്തിയ ഐജി അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. ആത്മഹത്യകള്‍ നാലിലൊന്ന് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശൂര്‍ ജില്ലയില്‍ നിന്നാണ് കൂടുതല്‍ ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 14 കുടുംബങ്ങളാണ് ജില്ലയില്‍ ആത്മഹത്യ ചെയ്തത്.
വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ ആത്മഹത്യക്ക് കാരണമാവുന്നുണ്ടെന്ന് ആത്മഹത്യാ പ്രവണതയുള്ളവര്‍ക്കിടയില്‍ കൗണ്‍സലിങ് നടത്തുന്ന ഡോ എലിസബത്ത് വടക്കേക്കര പറയുന്നു. കുട്ടികള്‍ക്കിടയിലും ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 14 കുട്ടികളാണ് പരീക്ഷകളില്‍ തോറ്റതു മൂലം ആത്മഹത്യ ചെയ്തത്. 1999ല്‍ നാല് കുട്ടികള്‍ ഇതേ കാരണത്താല്‍ ആത്മഹത്യ ചെയ്തിരുന്നു.
മൂല്യതകര്‍ച്ചയും കൂട്ടുകുടുംബത്തിന്റെ തകര്‍ച്ചയും ആത്മഹത്യ കൂടാന്‍ കാരണമാവുന്നെന്നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മനോരോഗവിഭാഗം തലവനായ ഡോ സുരരാജ് മണി പറയുന്നത്.
ഉപഭോഗ്തൃസംസ്കാരം വ്യാപകമായ സംസ്ഥാനത്ത് അതിജീവിക്കാന്‍ വിഷമത നേരിടുന്നവരാണ് കൂടുതലായും ആത്മഹത്യ ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയും കടബാധ്യതയും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് കണ്ടുവരുന്നത്. കുടുംബപ്രശ്നങ്ങളും ലൈംഗികപ്രശ്നങ്ങളും ആത്മഹത്യകള്‍ പെരുകുന്നതിന് കാരണമാവുന്നുണ്ട്.












Click it and Unblock the Notifications