മന്ത്രിസഭാരേഖ ചോര്‍ച്ച: അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ തീരുമാനങ്ങളടങ്ങിയ രേഖ ചോര്‍ന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
വിജിലന്‍സ് എസ്പി രാജശേഖരന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട നാല് ഐഎഎസ് ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നതെന്ന് പറയപ്പെടുന്നു . ഇക്കാര്യത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്ന് ആരോപണമുണ്ട്. ഇതില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷമുണ്ട്.
മന്ത്രിമാര്‍ വഴിയാണ് രേഖ ചോര്‍ന്ന് മുന്‍ എംഎല്‍എ ടി. എസ്. ജോണിന് ലഭിച്ചതെന്ന് കരുതപ്പെടുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സിനെ അന്വേഷണം ഏല്‍പ്പിച്ചത്.
മന്ത്രിസഭാ രേഖകള്‍ ചോര്‍ന്നതില്‍ യുക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് യഥാര്‍ത്ഥ വസ്തുത പുറത്തുവരുന്നതു വരെ പ്രതിപക്ഷ കക്ഷികള്‍ സംയമനത്തോടെ പെരുമാറണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് എം. പി. ഗംഗാധരന്‍ ആഗസ്ത് എട്ട് ബുധനാഴ്ച പറഞ്ഞു. ഇപ്പോഴത്തെ പ്രതിപക്ഷ കക്ഷികളുടെ നിലപാട് രാഷ്ട്രീയപ്രേരിതമാണെന്ന് ഗംഗാധരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications