Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ : പ്രതിപക്ഷം ഇറങ്ങിപ്പോയി

ദില്ലി: കശ്മീരില്‍ അടുത്തിടെയുണ്ടായ കൂട്ടക്കൊല സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി നല്കിയ വിശദീകരണത്തില്‍ തൃപ്തരാവാതെ പ്രതിപക്ഷം ലോക്സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കശ്മീര്‍ പ്രശ്നം സംബന്ധിച്ച് ലോക്സഭയില്‍ ആഗസ്ത് ഒമ്പത് വ്യാഴാഴ്ച അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് കേന്ദ്രമന്ത്രി അദ്വാനി നല്കിയ മറുപടി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ പ്രകോപിതരാക്കുകയായിരുന്നു.

മറുപടിയില്‍ തൃപ്തിവരാത്തതുകൊണ്ട് തങ്ങള്‍ ഇറങ്ങിപ്പോകുകയാണെന്ന് ഡപ്യൂട്ടി പ്രതിപക്ഷനേതാവ് മാധവറാവുസിന്ധ്യയും കോണ്‍ഗ്രസ് സീനിയര്‍ നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയും ലോക് സഭാസ്പീക്കര്‍ ജിഎംസി ബാലയോഗിയെ അറിയിച്ചു. തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ആഭ്യന്തര മന്ത്രി നല്കിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം ഇറങ്ങിപ്പോകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+