കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി, തിരു. വിമാനത്താവളങ്ങളില്‍ തീവ്രവാദസാധ്യത

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് സാധ്യതയുള്ളതായി കേന്ദ്ര വ്യോമയാന മന്ത്രാലയം കണ്ടെത്തി. ദില്ലി, മുംബൈ, ചെന്നൈ, ജമ്മു, ശ്രീനഗര്‍, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, കോയമ്പത്തൂര്‍ എന്നിവയാണ് മറ്റുള്ള വിമാനത്താവളങ്ങള്‍. ഇതില്‍ ആദ്യത്തെ അഞ്ചെണ്ണമാണ് കൂടുതല്‍ തീവ്രവാദപ്രവര്‍ത്തനസാധ്യതയുള്ളതായി കണക്കാക്കിയിട്ടുള്ളത്.

എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാസംവിധാനം കര്‍ശനമാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നാലു ദിവസങ്ങള്‍ക്കു മുമ്പു തന്നെ സര്‍ക്കാര്‍ ബന്ധപ്പെട്ട വിമാനത്താവള അധികൃതര്‍ക്കയച്ചിട്ടുണ്ട്. അടുത്തിടെ കൊളംബോ വിമാനത്താവളത്തില്‍ നുഴഞ്ഞു കയറിയ എല്‍ടിടിഇ തീവ്രവാദികള്‍ 14 വിമാനങ്ങള്‍ കേടുവരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി.

ദില്ലി, മുംബൈ, ചെന്നൈ, ജമ്മു, ശ്രീനഗര്‍ വിമാനത്താവളങ്ങളില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകളിലും (എന്‍എസ്ജി) ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിലും (ഐടിബിഎഫ്) ഉള്‍പ്പെട്ട കമാന്‍ഡോകള്‍ ഇതിനകം തന്നെ സുരക്ഷാക്രമീകരണങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സൈന്യത്തിന്റെ പ്രത്യേക പട്രോളിംഗും നടക്കുന്നുണ്ട്.

എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. കനത്ത സുരക്ഷസംവിധാനമുള്ള കൊളംബോ വിമാനത്താവളത്തില്‍ എല്‍ടിടിഇ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതെങ്ങനെയെന്നുള്ള വിവരങ്ങള്‍ സര്‍ക്കുലറിലുണ്ട്.

ഇതിനു പുറമെ ഇന്റലിജന്‍സന്‍സ് ബ്യൂറോ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നിവ സംയുക്തമായി പ്രത്യേക പരിശോധനകളും അന്വേഷണങ്ങളും നടത്തിവരുന്നു. രാത്രികാല പട്രോളിംഗിനായി ഫ്ലഡ് ലൈറ്റുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X