ആംഗ്ലോ ഇന്ത്യന്‍ നോമിനി നിര്‍ണയം വിവാദമാകുന്നു
കൊച്ചി: ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങളുടെ സംഘടനയിലെ ചേരിപ്പോരു കാരണം നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ നോമിനിയെ നിര്‍ണയിക്കുന്ന കാര്യം വിവാദമാകുന്നു.
പെരുമാനൂര്‍ ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷനിലാണ് ഗ്രൂപ്പു തിരിഞ്ഞ് പോര് നടക്കുന്നത്. അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ലില്ലി ലൂയിസ് തന്റെ അവകാശവാദങ്ങളുമായി വാര്‍ത്താസമ്മേളനം നടത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ലില്ലി ലൂയിസിന്റെ അവകാശവാദങ്ങള്‍ക്കെതിരെ ഇപ്പോള്‍ അസോസിയേഷനിലെ മറ്റു ഭാരവാഹികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ലില്ലി ലൂയിസിനെ രണ്ടു വര്‍ഷം മുമ്പ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അവര്‍ ഇതുവരെ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്ന് പ്രസിഡണ്ട് ഓസ്കാര്‍ ലൂയിസും സെക്രട്ടറി ആന്‍ഡ്രൂ ലൂയിസും ആരോപിച്ചു. വാര്‍ത്താസമ്മേളനം നടത്താന്‍ അധികാരമില്ലാത്ത ലില്ലി ലൂയിസ് അങ്ങനെ ചെയ്തതിന് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ആംഗ്ലോ ഇന്ത്യന്‍ സംഘടനകളുടെ അംഗീകാരത്തോടെ യൂണിയന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ എംഎല്‍എ സ്ഥാനത്തിനായി ആറു പേരുടെ പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്. ഒരു വനിതയെ നിയമസഭയില്‍ പ്രതിനിധിയായി എടുക്കണമെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം. കേരളത്തില്‍ വന്നിട്ടുള്ള യുഡിഎഫ് സര്‍ക്കാരുകളെല്ലാം യൂണിയന്റെ പാനലില്‍ നിന്നു മാത്രമേ നോമിനേഷന്‍ നടത്തിയിട്ടുള്ളൂ എന്നും അവര്‍ അവകാശപ്പെട്ടു.


Click it and Unblock the Notifications