ശസ്ത്രക്രിയ തെറ്റി; കൂടുതല്‍ നഷ്ടപരിഹാരത്തിന് വിധി
കൊച്ചി: ശസ്ത്രക്രിയ പിഴച്ചതുമൂലം എന്നെന്നേക്കുമായി ബോധം നഷ്ടപ്പെട്ട രോഗിക്ക് കീഴ്ക്കോടതി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി വിധി. ആഗസ്ത് ഒമ്പത് ചൊവാഴ്ചയാണ് കുന്നമംഗലം സ്വദേശിനി രോഹിണിക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധിയായത്.
നാലു കുട്ടികളുടെ അമ്മയായ രോഹിണിയെ നാലാമത്തെ പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് ജനറല്‍ ആശുപത്രിയിലാണ് ഗര്‍ഭനിരോധന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. 1991 സപ്തംബറിലായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ അന്ന് ശസ്ത്രക്രിയ നടത്താന്‍ ബോധം കെടുത്തിയ ശേഷം പിന്നീട് രോഹിണിക്ക് ബോധം തെളിഞ്ഞില്ല. ഇതേ തുടര്‍ന്ന് രോഹിണിയുടെ ഭര്‍ത്താവ് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാമജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. അന്ന് കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് 3,38,000 രൂപ നഷ്ടപരിഹാരമായി രോഹിണിയ്ക്ക് നല്കാന് വിധിക്കുകയായിരുന്നു.
എന്നാല്‍ വ്യാഴാഴ്ച ഹൈക്കോടതി നഷ്ടപരിഹാരത്തുകയായി 3, 81,000 രൂപ രോഹിണിക്ക് നല്കാന് വിധിക്കുകയായിരുന്നു. ഈ തുക കോഴിക്കോട് ജില്ലാ കളക്ടര്‍, സംസ്ഥാന ആരോഗ്യസെക്രട്ടറി, കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ അനസ്തെറ്റിസ്റ് ഡോ. ഡി.വി. പതി എന്നിവരില്‍ നിന്നും ഈടാക്കാമെന്നും ഹൈക്കോടതി വിധിക്കുകയായിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications