സ്കൂളില്‍ പോകേണ്ടെന്നു പറഞ്ഞു; വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
തൃശൂര്‍: സ്കൂളില്‍ പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് 10 വയസ്സുകാരനായ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. തൃശൂര്‍ ജില്ലയില്‍ ഒല്ലൂര്‍ എളംതുരുത്തി എടക്കുന്നിക്കാരന്‍ കുട്ടന്റെ മകന് സനീഷാണ് (10) തുങ്ങിമരിച്ചത്.
കടുത്ത പനിമൂലം രണ്ടു ദിവസമായി സനീഷ് സ്കൂളില്‍ പോയിരുന്നില്ല. ആഗസ്ത് എട്ട് ബുധനാഴ്ച രാവിലെത്തന്നെ സനീഷ് സ്കൂളില്‍ പോകാനൊരുങ്ങി. എന്നാല്‍ പനി പൂര്‍ണമായും വിട്ടുമാറാത്തതുകൊണ്ട് സ്കൂളില്‍ പോകുന്നത് അച്ഛനമ്മമമാര്‍ വിലക്കി. അച്ഛനും അമ്മയും ജോലിക്കു പോയ സമയത്ത് സനീഷ് വീട്ടിനുള്ളിലെ കഴുക്കോലില്‍ തൂങ്ങുകയായിരുന്നു.
സഹോദരി അമ്പിളിയാണ് സനീഷ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പിളിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് സനീഷിനെ കെട്ടഴിച്ച് അടുത്തുളള ജൂബിലി മിഷന് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും സനീഷ് മരിച്ചുകഴിഞ്ഞിരുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications