കുരിയാര്‍കുറ്റി പദ്ധതിക്ക് അനുമതികിട്ടിയേക്കും
ദില്ലി: കാരപ്പാറ-കുരിയാര്‍കുറ്റി ജലവൈദ്യുതപദ്ധതിയ്ക്ക് കേന്ദ്രം അനുമതി നല്കാന് സാധ്യതയുണ്ടെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു. ആഗസ്ത് ഒമ്പത് വ്യാഴാഴ്ച കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
480 മെഗാവാട്ടിന്റെ പൂയംകുട്ടി പദ്ധതിസംബന്ധിച്ച് സംസ്ഥാനം നല്കിയ പുതുക്കിയ പദ്ധതിയ്ക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കാന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ടി.ആര്. ബാലുവുമായി ഈ രണ്ടു പദ്ധതികളുടെയും പ്രായോഗിക സാധ്യതകളെക്കുറിച്ച് വ്യാഴാഴ്ച മന്ത്രി ശിവദാസന്‍ ചര്‍ച്ചനടത്തി. വെള്ളത്തിനടിയിലാവുന്ന കാടിന്റെ വ്യാപ്തി 44 ശതമാനം കുറച്ചുകൊണ്ടാണ് പൂയംകുട്ടി പദ്ധതിസംബന്ധിച്ച് ഒരു പുതിയ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇതുമൂലം പൂയംകുട്ടി പദ്ധതിയില്‍ നേരത്തെ പ്രതീക്ഷിച്ചിരുന്ന വൈദ്യുതിയില്‍ 11 ശതമാനം കുറവു വരും.
വെള്ളത്തിനടിയിലാകുന്ന വനത്തിന്റെ വിസ്തൃതി കുറച്ചുകൊണ്ട് തയ്യാറാക്കിയ പുതിയ പദ്ധതിയുടെ പരിസ്ഥിതി പ്രത്യാഘാതത്തെപ്പറ്റി ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്റ് റിസര്‍ച്ച ് ഇന്സ്റിട്യൂട്ട് (ടിബിജിആര്‍ഐ) പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ റിപ്പോര്‍ട്ട് നവമ്പറോടെ തയ്യാറാകും. നേരത്തെ സൈലന്റ്വാലി പദ്ധതിയ്ക്ക് അനുമതി നിഷേധിച്ചതോടൊപ്പം കേന്ദ്രം തള്ളിയ പദ്ധതിയായിരുന്നു കാരപ്പാറ- കരിയാര്‍കുറ്റി പദ്ധതിയെങ്കിലും ഇക്കുറി അതിന് അനുമതി ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും ശിവദാസന്‍ അഭിപ്രായപ്പെട്ടു.
മാനന്തവാടി, കേരളഭവാനി, പണ്ടിയാര് പുന്നപ്പുഴ, ചോലത്തിപ്പുഴ എന്നീ പദ്ധതികളും കഴിയുന്നതും വേഗം അനുവദിച്ച് തരാന്‍ കേന്ദ്രത്തിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications