മലബാറില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍
കോഴിക്കോട്: കടലുണ്ടി തീവണ്ടി അപകടത്തെത്തുടര്‍ന്ന് യാത്രാക്ലേശം അനുഭവിക്കുന്ന മലബാറില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉറപ്പു നല്‍കി.
മലബാറിലെ യാത്രാക്ലേശത്തെക്കുറിച്ച് കോഴിക്കോട് കളക്ടറേറ്റില്‍ വിളിച്ചുകൂട്ടിയ ജനപ്രതിനിധികളും പൗരസമിതികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരില്‍ നിന്നും കടലുണ്ടി വരെ പ്രത്യേക ട്രെയിന്‍ ഓടിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചാവിഷയമായി.
കോഴിക്കോട് കളക്ടര്‍ വിശ്വനാഥ് സിന്‍ഹ, മലപ്പുറം കളക്ടര്‍ ചന്ദ്രശേഖര ബാബു, കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
അതിനിടെ റെയില്‍വേ മലബാറിനോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ കോഴിക്കോട്ട് ധര്‍ണ നടത്തി.












Click it and Unblock the Notifications