റബര്‍ ഇറക്കുമതി അനുവദിക്കില്ല: കേന്ദ്രമന്ത്രി
ദില്ലി: ഇന്ത്യയില്‍ റബര്‍ ഇറക്കുമതി അനുവദിക്കില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി മുരശൊലി മാരന്‍ ഉറപ്പു നല്‍കി. ആഗസ്ത് ഒമ്പത് വ്യാഴാഴ്ച ദില്ലിയില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാമോയിലിന്റെ ഇറക്കുമതി ചുങ്കം പരമാവധി കൂട്ടുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു.
കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ വികസനത്തിനായി കേരള സര്‍ക്കാറും എയര്‍ ഇന്ത്യയുമായി ധാരണയായിട്ടുണ്ട്. ദില്ലിയില്‍ വിനോദസഞ്ചാരമന്ത്രി കെ.വി. തോമസും കേന്ദ്ര ടൂറിസം സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയിലാണ് ഈ ധാരണ ഉണ്ടായത്.












Click it and Unblock the Notifications