വ്യാപാരികള്‍ ചരക്കെടുപ്പ് നിര്‍ത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികള്‍ ആഗസ്ത് 10 വെള്ളിയാഴ്ച മുതല്‍ ചരക്കെടുക്കുന്നത് നിര്‍ത്തുന്നതോടെ വ്യാപാരമേഖല സ്തംഭിക്കും.
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിലാണ് ചരക്കെടുക്കുന്നത് നിര്‍ത്തിവയ്ക്കുന്നത്. വിറ്റുവരവ് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണിത്. വിറ്റുവരവ് നികുതി സംബന്ധിച്ച് ആഗസ്ത് ഒമ്പത് വ്യാഴാഴ്ച 20ല്‍ അധികം വ്യാപാര വ്യവസായ സംഘടനകളുമായി ധനമന്ത്രി കെ. ശങ്കരനാരായണന്‍ ചര്‍ച്ച നടത്തി.
വിറ്റുവരവ് നികുതി പിന്‍വലിക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട ചര്‍ച്ച യാതൊരു തീരുമാനവുമാകാതെ പിരിയുകയായിരുന്നു. സംസ്ഥാനത്തെ ഹോട്ടലുകളും പ്രതിഷേധസൂചകമായി അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications