സിനിമാ തിയേറ്ററുകള്‍ അടഞ്ഞുകിടന്നു
തിരുവനന്തപുരം: സിനിമാബന്ദിനെ തുടര്‍ന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടഞ്ഞുകിടന്നു.
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും കേരളാ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്ത് ഒമ്പത് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി തിയേറ്ററുകള്‍ അടച്ചിട്ട് സിനിമാ ബന്ദ് ആചരിച്ചത്.
നഗരത്തിലെ തിയേറ്ററുകളും ഗ്രാമപ്രദേശങ്ങളിലെ ബി, സി ക്ലാസ് തിയേറ്ററുകളും അടഞ്ഞുകിടന്നു. തിയേറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുത നിരക്ക് ഏര്‍പ്പെടുത്തണമെന്നതാണ് തിയേറ്ററുടമകളുടെ ആവശ്യം. വൈദ്യുതി നിരക്ക് വര്‍ധനവ് മൂലം സംസ്ഥാനത്തെ സിനിമാശാലകള്‍ പ്രതിസന്ധി നേരിടുകയാണെന്ന് തിയേറ്ററുടമകളുടെ സംഘടനകള്‍ പറയുന്നു.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സിനിമാശാലകള്‍ക്ക് വൈദ്യുത നിരക്ക് വര്‍ധന കൂനിന്മേല്‍ കുരു പോലെയായിരിക്കുകയാണെന്ന് കേരളാ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications