സ്ഫോടനം: 18 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു
ജെറുസലെം: ഒരു പലസ്തീന്‍ തീവ്രവാദി നടത്തിയ ബോംബാക്രമണത്തില്‍ 18 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ആഗസ്ത് ഒമ്പത് വ്യാഴാഴ്ചയായിരുന്നു ആക്രമണം.
മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു. 90 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബോംബുമായി ജറുസലെമിലെ ഒരു റസ്റോറന്റില്‍ കയറിയ പലസ്തീന്‍ പോരാളി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ഇസ്രയേലിനെതിരെ പലസ്തീന്‍ തിരിച്ചടി തുടങ്ങിയ കഴിഞ്ഞ 10 മാസങ്ങള്‍ക്കിടയില്‍ നടന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ഇതോടെ അമേരിക്കയുടെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications