കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ സ്വാതന്ത്യ്രസമരത്തെ ഇന്ത്യ കൊച്ചാക്കുന്നു: പാകിസ്ഥാന്‍

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീരില്‍ നടക്കുന്ന സ്വാതന്ത്യ്ര സമരത്തെ കൊച്ചാക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ശ്രമിക്കുന്നതെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. കശ്മീരില്‍ നടക്കുന്ന അതിര്‍ത്തി തീവ്രവാദത്തെ സ്വാതന്ത്യ്രസമരമായി പരിഗണിക്കാനാകില്ലെന്ന വാജ്പേയിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യ വക്താവാണ് ഈ ആരോപണം ഉന്നയിച്ചത്.

കശ്മീര്‍ ജനതയുടെ മേല്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് വാജ്പേയിയുടെ ശ്രമമെന്നും വക്താവ് ആരോപിച്ചു. വാജ്പേയിയുടെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ സത്യത്തെ ഇല്ലാതാക്കില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിനും ഈ പ്രസ്താവന ഗുണകരമല്ല.

ആഗ്ര ഉച്ചകോടിക്കിടയില്‍ പാകിസ്ഥാന്‍ പ്രസിഡണ്ട് കശ്മീര്‍ പ്രധാനപ്രശ്നമാണെന്ന നിലപാടില്‍ ഉറച്ചു നിന്നെങ്കിലും മറ്റു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാക് അധിനിവേശ കശ്മീരില്‍ ഇതുവരെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന പ്രസ്താവന വാജ്പേയിക്ക് ഈ വിഷയത്തില്‍ ഉള്ള വിവരമില്ലായ്മ വെളിവാക്കുന്നു. 1963ല്‍ പാകിസ്ഥാനും ചൈനയും തമ്മില്‍ ഒരു അതിര്‍ത്തി ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടെന്ന വാജ്പേയിയുടെ ആരോപണം വെറും സാങ്കല്പികം മാത്രമാണ്.

വാജ്പേയിയുടെ പ്രസ്താവനയില്‍ സത്യത്തിന് നിരക്കാത്ത ഒട്ടേറെ വസ്തുതകള്‍ ഉണ്ട്. എന്നാല്‍ അതില്‍ തൂങ്ങിപ്പിടിച്ച് വിവാദത്തിനൊരുങ്ങാന്‍ പാകിസ്ഥാന് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X