കേര ഇനി ധാരയുടെ പേരില്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരഫെഡ് പുറത്തിറക്കിയിരുന്ന കേര വെളിച്ചെണ്ണ ഇനി വിപണിയില്‍ നിന്നും അപ്രത്യക്ഷമാകും.
കേര വെളിച്ചെണ്ണ ഇനി ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ (എന്‍ഡിഡിബി)ധാര ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് നെയിമില്‍ വിപണനം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കൃഷി മന്ത്രി കെ. ആര്. ഗൗരിയമ്മ വ്യക്തമാക്കി. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു. പദ്ധതിയുടെ രൂപരേഖ തയാറാക്കിയിട്ടില്ലെന്നും ആഗസ്ത് 10 വെള്ളിയാഴ്ച ഗൗരിയമ്മ വാര്‍ത്താലേഖകരെ അറിയിച്ചു.
ആഗസ്ത് 10 മുതല്‍ 90 ദിവസത്തേക്ക് കയറുല്‍പ്പന്നങ്ങള്‍ 15 ശതമാനം വിലക്കിഴിവില്‍ വില്‍ക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ 10 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായവും ബാക്കി അഞ്ച് കേന്ദ്രസര്ക്കാരിന്റേതുമാണെന്ന് മന്ത്രി പറഞ്ഞു. 90 ദിവസങ്ങള്‍ക്ക് ശേഷം വിലക്കിഴിവ് നീട്ടുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഗൗരിയമ്മ വ്യക്തമാക്കി.
കയര്‍ഫെഡ് പുനസംഘടിപ്പിക്കും. കയര്ഫെഡിനായി ഒരു കോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. ഇതില്‍ 80 ലക്ഷം രൂപയും ജീവനക്കാരുടെ ശമ്പള കുടിശിക തീര്‍ക്കാനായിരിക്കും നല്‍കുക. 10 ലക്ഷം രൂപ കയര്‍ സഹകരണസംഘങ്ങള്‍ക്ക് നല്‍കും. കണിച്ചുകുളങ്ങരയില്‍ കയര്‍ ഗോഡൗണ്‍ ഉള്‍പ്പടെയുള്ള കയര്‍ കോംപ്ലക്സ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കയര്‍, കൈത്തറി, മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഓണത്തിന് മുമ്പ് നല്‍കുമെന്നും ഗൗരിയമ്മ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications