15 കോടി നല്കി; പ്രകാശ്ചന്ദ് ഹിന്ദുജയ്ക്ക് ഇന്ത്യവിടാം
ദില്ലി: സുപ്രീംകോടതി വിധിയനുസരിച്ച് ജാമ്യത്തുകയായ 15 കോടിയുടെ ബോണ്ട് പ്രകാശ്ചന്ദ് ഹിന്ദുജ ആഗസ്ത് 10 വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ മൂന്ന് ഹിന്ദുജ സഹോദരന്മാരില് ഒരാളായ പ്രകാശ്ചന്ദ് ഹിന്ദുജ ഇന്ത്യവിടുമെന്ന് ഉറപ്പായി. ആഗസ്ത് എട്ട് ബുധനാഴ്ചയുണ്ടായ സുപ്രീംകോടതി വിധിയനുസരിച്ച് 15 കോടിയുടെ ജാമ്യബോണ്ട് നല്കിയാല് ഒക്ടോബര്‍ ഒന്ന് വരെ പ്രകാശ്ചന്ദ് ഹിന്ദുജയ്ക്ക് ഇന്ത്യവിട്ട് പുറത്തുപോകാം.
അതേ സമയം ഹിന്ദുജ സഹോദരന്മാര് മൂന്നുപേരും ഒരുമിച്ച് ഇന്ത്യവിടരുതെന്ന് സുപ്രീംകോടതി വിധിയുള്ളതിനാല്‍ നേരത്തെ ഇന്ത്യവിട്ട ശ്രീചന്ദ് ഹിന്ദുജ, ഗോപീചന്ദ് ഹിന്ദുജ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യയില്‍ തിരിച്ചെത്തണമെന്നും സിബിഐ കോടതി പറഞ്ഞു. എങ്കില്‍ മാത്രമേ ഇപ്പോള്‍ ഇന്ത്യയിലുള്ള പ്രകാശ്ചന്ദ് ഹിന്ദുജയ്ക്ക് ഇന്ത്യവിടാനാവൂ.
സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്.എല്‍. ഖന്ന പ്രകാശ്ചന്ദ് ഹിന്ദുജ നല്കിയ ബോണ്ട് സ്വീകരിച്ചു. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്യാരണ്ടിമേലുള്ളതാണ് 15 കോടിയുടെ ഈ ബോണ്ട്. ബോഫോഴ്സ് കേസില്‍ പ്രതികളിലൊരാളായ പ്രകാശ്ചന്ദ് ഹിന്ദുജയ്ക്ക് ജനവരി 19 ന് ജാമ്യം ലഭിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ഇന്ത്യവിട്ട് പുറത്തുപോകാന്‍ കോടതി അനുവാദം നല്‍കിയിരുന്നില്ല.
ഒക്ടോബര്‍ ഒന്നാംതീയതിയോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തണമെന്ന് സിബിഐ കോടതി പ്രകാശ്ചന്ദ് ഹിന്ദുജയ്ക്ക് നിര്‍ദേശം നല്കി. മറ്റ് രണ്ട് ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ് ഹിന്ദുജയ്ക്കും ഗോപീചന്ദ് ഹിന്ദുജയ്ക്കും ആഗസ്ത് 20 വരെ ഇന്ത്യവിടാന്‍ നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications