നക്സലൈറ്റ് ആക്രമണം: അഞ്ച് പൊലീസുകാര്‍ മരിച്ചു
ഭുവനേശ്വര്‍: നക്സലൈറ്റുകള്‍ രണ്ടു പൊലീസ്സ്റേഷനുകളില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ആഗസ്ത് ഒമ്പത് വ്യാഴാഴ്ച രാത്രിയായിരുന്നു ആയുധധാരികളായ നക്സലൈറ്റുകള്‍ ഒറീസയിലെ മോട്ടു, കാളിമേല എന്നീ പൊലീസ് സ്റേഷനുകള്‍ ആക്രമിച്ചത്.
സംഘട്ടനത്തില്‍ കാളിമേല സ്റേഷനിലെ ഒരു സബ്ഇന്‍സ്പെക്ടറും രണ്ടു കോണ്‍സ്റബിള്‍മാരും ഒരു അസിസ്റന്റ് സബ്ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടു. മോട്ടു പൊലീസ് സ്റേഷനിലെ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു.
ഇതേ സമയം പീപ്പിള്‍സ് വാര്‍ ഗ്രൂപ്പില്‍പെട്ട നക്സലൈറ്റുകള്‍ ആന്ധ്രയുടെ തെക്കന്‍ ജില്ലയിലെ രണ്ടു പൊലീസ് സ്റേഷനുകളിലും ആക്രമണം നടത്തി. എന്നാല്‍ ഇവിടെ പൊലീസുകാര്‍ തിരിച്ചുവെടിവച്ചതിനെ തുടര്‍ന്ന് നക്സലൈറ്റുകള്‍ പിന്തിരിയുകയായിരുന്നു.












Click it and Unblock the Notifications