ശിവസേനയുടെ നിര്‍ണായകയോഗം ഇന്ന്
മുംബൈ: ബിജെപിയുമായി സഖ്യത്തിന്റെ ഭാവി നിശ്ചയിക്കാന്‍ ശിവസേനാ നേതാവ് ബാല്‍താക്കറെയും പാര്‍ട്ടി എംപിമാരും ഇന്ന് (ആഗസ്ത് 10 വെള്ളിയാഴ്ച) മുംബൈയില്‍ നിര്‍ണായകയോഗം ചേരും.
യുടിഐ കുംഭകോണ വിവാദത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് സേന എംപി സഞ്ജയ് നിരുപം പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും എന്‍ഡിഎ സഖ്യകക്ഷികളുടെ അഭ്യര്‍ത്ഥന പ്രകാരം ഈ നീക്കത്തില്‍നിന്ന് പിന്തിരിയുകയുമായിരുന്നു.
അതിനു ശേഷം നിരുപം പ്രധാനമന്ത്രിയെക്കണ്ട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ബാല്‍ താക്കറെയും നിര്‍ദ്ദേശപ്രകാരമാണ് മാപ്പു പറഞ്ഞതെന്നും തന്റെ ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം വീണ്ടും പ്രഖ്യാപിച്ചു. നിരുപം നടത്തിയ പരാമര്‍ശത്തെ എതിര്‍ക്കുന്ന നല്ലൊരു വിഭാഗം എംപിമാര്‍ ശിവസേനയില്‍ ഉണ്ടെന്നാണ് കരുതുന്നത്.
ഇതിനു പുറമെ മഹാരാഷ്ട്രാ സര്‍ക്കാരിനെ അട്ടിമറിക്കുന്ന കാര്യത്തിലും ബിജെപിയും ശിവസേനയും അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. എന്‍സിപി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ ചില ബിജെപി നേതാക്കള്‍ തുരങ്കംവക്കുന്നതായി സേനാ നേതാക്കള്‍ ആരോപിച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications