ശിവസേന എന്‍ഡിഎയില്‍ തുടരും
മുംബൈ: ബിജെപിയുമായുള്ള ബന്ധം തുടരാന്‍ ശിവസേനായോഗത്തില്‍ തീരുമാനമായി. ശിവസേന എന്‍ഡിഎ മുന്നണിയില്‍ തുടരുമെന്നും യോഗം തീരുമാനിച്ചു.
ആഗസ്ത് 10 വെള്ളിയാഴ്ച നടന്ന അടിയന്തരയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആഗസ്ത് 13 തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ ശിവസേന എന്‍ഡിഎ മുന്നണിയുമായി പഴയതുപോലെ സഹകരിച്ച് പ്രവര്‍ത്തിക്കും.
ബാല്‍ താക്കറേ വിളിച്ചു ചേര്‍ത്ത ഈ യോഗത്തില്‍ ശിവസേനയുടെ 15 ലോക്സഭാ എംപിമാരും നാല് രാജ്യസഭാ എംപിമാരും പങ്കെടുത്തിരുന്നതായി ശിവസേനയുടെ പാര്‍ലമെന്റ് അംഗമായ ആനന്ദ് ഗിതെ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുടിഐ തിരിമറിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ശിവസേനാ എംപി സഞ്ജയ് നിരുപമിന്റെ വിമര്‍ശനത്തെ തുടര്‍ന്ന് ശിവസേന-ബിജെപി ബന്ധം വഷളാവുകയായിരുന്നു. ഈ വിമര്‍ശനത്തില്‍ മനംനൊന്ത് അന്ന് പ്രധാനമന്ത്രി വാജ്പേയി രാജിവയ്ക്കാന്‍ ഒരുങ്ങിയിരുന്നു.












Click it and Unblock the Notifications