വാഹനാപകടങ്ങളില്‍ ആറ് മരണം
തലശേരി: ചാലയ്ക്കുടിക്കടുത്ത് പോട്ടയിലും പട്ടാമ്പിക്കടുത്ത് ഞാങ്ങിട്ടിരിയിലും ഉണ്ടായ വാഹനാപകടങ്ങളില്‍ ആറ് പേര്‍ മരിച്ചു. മരിച്ച ആറ് പേരും വിദ്യാര്‍ഥിനികളാണ്.
ആഗസ്ത് 10 വെള്ളിയാഴ്ച രാവിലെയാണ് അപകടങ്ങളുണ്ടായത്. ഞാങ്ങിട്ടിരിയില്‍ സ്വകാര്യബസ്സിടിച്ചാണ് മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചത്. ഞാങ്ങിട്ടിരി യുപി സ്കൂളിലെ വിദ്യാര്‍ഥിനികളായ ആതിര, അക്ഷര, നിമിഷ എന്നിവരാണ് മരിച്ചത്.
പോട്ടയില്‍ സ്വകാര്യബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിലാണ് പ്ലസ് ടു വിദ്യാര്‍ഥിനികളായ സിമി (16), സ്മിത (16), ബിഎസ്സി വിദ്യാര്‍ഥിനി ലതിക (18) എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുടയില്‍ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സും കര്‍ണാടകയില്‍ നിന്ന് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയെ തുടര്‍ന്ന് ബസ്സില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിനികളുടെ തലയില്‍ കൂടി ലോറിയുടെ ടയറുകള്‍ കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications