വാര്‍ഷികപദ്ധതിതുക വെട്ടിച്ചുരുക്കിയില്ല : ആര്യാടന്‍
തിരുവനന്തപുരം: കേരളത്തിന് ഈ വാര്‍ഷിക പദ്ധതിതുക നായനാര്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ നിന്നും വ്യത്യസ്തമായി യുഡിഎഫ് സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ആന്റണിസര്‍ക്കാര്‍ കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്കുള്ള നീക്കിയിരിപ്പ് 3015 കോടിയായി വെട്ടിച്ചുരുക്കിയിട്ടില്ല. കൂടുതല്‍ യാഥാര്‍ഥ്യ സ്വഭാവമുള്ള ഒരു പദ്ധതിയാണ് ആന്റണി സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. കഴിഞ്ഞ വര്‍ഷം 3535 കോടി രൂപ ആസൂത്രണ കമ്മിഷന്‍ കേരളത്തിന് അനുവദിച്ചെങ്കിലും ചെലവഴിച്ചത് 2250 കോടിമാത്രമാണെന്ന് ആര്യാടന്‍ ചൂണ്ടിക്കാട്ടി. ആഗസ്ത് 10 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
3600 കോടിയുടെ പദ്ധതി കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി വെച്ചുനോക്കുമ്പോള്‍ യാഥാര്‍ഥ്യ സ്വഭാവമുള്ളതല്ല. അതുകൊണ്ടുതന്നെ ഇതിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കേണ്ട കാര്യമില്ല.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള വിഹിതവും വെട്ടിക്കുറച്ചെന്ന ആരോപണവും ആര്യാടന്‍ നിഷേധിച്ചു. കടലാസില്‍ മാത്രമൊതുങ്ങേണ്ടതല്ല പദ്ധതിയെന്നും അത് യാഥാര്‍ഥ്യത്തിന് നിരക്കുന്നതാവാണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications