കീടനാശിനി: തെളിവെടുപ്പ് ഉടന്‍
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചതുമായി ബന്ധപ്പെട്ട് പെദ്രെ ഗ്രാമത്തില്‍ ആഗസ്ത് 17, 18, 19 തീയതികളില്‍ തെളിവെടുപ്പ് നടത്തും.
ആഗസ്ത് 10 വെള്ളിയാഴ്ച കൃഷിമന്ത്രി കെ. ആര്. ഗൗരിയമ്മ മലയാളം ഇന്ത്യാ ഇന്‍ഫോയെ അറിയിച്ചതാണ് ഇക്കാര്യം. സര്‍ക്കാര്‍ നിയോഗിച്ച കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എല്‍. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതി ഗ്രാമം സന്ദര്‍ശിച്ചായിരിക്കും തെളിവെടുപ്പ് നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി.
സ്റേ ഉത്തരവ് വന്നയുടന്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ആദ്യം ഹെലികോപ്ടര്‍ ഉപയോഗിച്ച് മുകളില്‍ നിന്നുള്ള തളിക്കലും പിന്നീട് തോട്ടത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള തളിക്കലും നിര്‍ത്തിയെന്ന് ഗൗരിയമ്മ വ്യക്തമാക്കി. ഇത് മൂലം പ്ലാന്റേഷന് കോര്പ്പറേഷന് ഏഴ് കോടിയോളം രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. കൂടുതല്‍ കണക്കെടുപ്പ് നടക്കുകയാണ്. നഷ്ടം ചിലപ്പോള്‍ 10 കോടി കവിഞ്ഞേക്കുമെന്നും അവര്‍ പറഞ്ഞു.
പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ് സര്‍ക്കാരിന് കിട്ടിയിട്ടില്ല. നോട്ടീസ് ലഭിക്കുകയാണെങ്കില്‍ വിശദീകരണം നല്കാന് തയാറാണ്. മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ പരാതി നല്‍കിയെന്ന വിവരം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ആരെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ മരുന്നുതളി നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications