കൊല്ലത്ത് ഭക്ഷ്യവിഷബാധ: 26 കുട്ടികള്‍ ആശുപത്രിയില്‍
കൊല്ലം: ആശ്രാമം ഹരിജന്‍ വെല്‍ഫയര്‍ പ്രീ-മെട്രിക് ഹോസ്റലിലെ ഭക്ഷണത്തില്‍ വിഷബാധയുണ്ടായതിനെത്തുടര്‍ന്ന് 26 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശ്രാമം കെവി യുപിഎസ്, ടികെഡിഎം ഹൈസ്കൂള്‍ എന്നീ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെയാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.
ആഗസ്ത് ഒമ്പത് വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വയറിളക്കവും വയറുവേദനയുമാണ് ആദ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അധ്യാപകര്‍ കുട്ടികളെ ഹോസ്റലിലേക്ക് തിരിച്ചയച്ചു. ഉച്ചയ്ക്ക് അധ്യാപകര്‍ ചേര്‍ന്ന് അസുഖം ബാധിച്ച എല്ലാ കുട്ടികളെയും ആശുപത്രിയിലാക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കോര്‍പ്പറേഷന്‍ ഫുഡ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ ഹോസ്റലിലെത്തി. ഹോസ്റലിലെ മലിനജലമാണ് അസുഖത്തിന് കാരണമെന്ന് കരുതുന്നു. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications