കടലുണ്ടി: സപ്തം.20ഓടെ തീവണ്ടികളോടും
കൊച്ചി: കടലുണ്ടിപ്പാലത്തിലൂടെ സപ്തംബര്‍ 20ഓടെ തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാനാവുമെന്ന് കേന്ദ്രറെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ അറിയിച്ചു.
കടലുണ്ടി പാലത്തിലെ തൂണുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് രാജഗോപാല്‍ പറഞ്ഞു. ആഗസ്ത് 10 വെള്ളിയാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലുണ്ടിപ്പാലത്തിലൂടെ ഗതാഗതം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പാടാക്കി ഗതാഗത പ്രശ്നം ലഘൂകരിക്കാനാണ് ശ്രമിച്ചുവരുന്നത്. ഓണത്തിന് പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
റെയില്‍വെ പാലത്തിന്റെയും മറ്റും അറ്റകുറ്റപ്പണികള്‍ക്കായി വകയിരുത്തിയിരിക്കുന്ന തുക മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് നിര്‍ത്തും. പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനുളള തുക അതിനായി തന്നെ വിനിയോഗിക്കാത്തതുകൊണ്ടാണ് കടലുണ്ടിയില്‍ നടന്നതു പോലുള്ള അപകടങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications