കെപിസിസി പുന:സംഘടന ആഗസ്ത് 24ന്
ദില്ലി: കെപിസിസി പുന:സംഘടന ആഗസ്ത് 24ന് നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, മുഖ്യമന്ത്രി എ.കെ.ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് എന്നിവര്‍ അറിയിച്ചു.
ദില്ലിയില്‍ ആഗസ്ത് 10 വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. പുന:സംഘടന സംബന്ധിച്ച ചര്‍ച്ച 21ന് നടക്കും.
കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍, ജില്ലാ പ്രസിഡണ്ടുമാര്‍ എന്നിവരെയാണ് 24ന് തീരുമാനിക്കുന്നത്. പോഷകസംഘടനകളിലെ പുന:സംഘടന രണ്ടാം ഘട്ടത്തില്‍ നടക്കും.












Click it and Unblock the Notifications