മന്ത്രിസഭാരേഖ: സംശയം മാണിക്കുനേരെ
തിരുവനന്തപുരം: മന്ത്രിസഭാരേഖ ചോര്‍ന്നത് റവന്യു മന്ത്രി കെ. എം. മാണി വഴിയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിലെ നിഗമനം.
എന്നാല്‍ തന്നെ ഇതില്‍ ബലിയാടാക്കുന്നതില്‍ വിഷമമുണ്ടെന്ന് മാണി ആഗസ്ത് 10 വെള്ളിയാഴ്ച മാണി വ്യക്തമാക്കി. എഞ്ചിനിയറിംഗ് കോളേജുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച മന്ത്രിസഭാ രേഖയാണ് ചോര്‍ന്നത്. മാണി വഴിയാണ് ടി. എസ്. ജോണിന് രേഖ കിട്ടിയതെന്നാണ് വിജിലന്‍സിന്റെയും പ്രാഥമിക കണ്ടെത്തല്‍.
കള്ളന്‍ കപ്പലില്‍ തന്നെ എന്ന ആന്റണിയുടെ പരാമര്‍ശം മാണിക്കു നേരെയുള്ളതാണെന്ന് കരുതപ്പെടുന്നു. വിജിലന്‍സ് സംഘം പ്രവേശനപരീക്ഷാ കമ്മീഷണര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഓഫീസിലെ ഫയലുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ആവശ്യമെന്നു കണ്ടാല്‍ കണ്ണന്താനത്തെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരെ മാത്രം സംഭവത്തില്‍ സംശയിക്കുന്നതില്‍ സംസ്ഥാനത്തെ ഐഎഎസ് വൃത്തങ്ങളില്‍ അമര്‍ഷം ഉളവാക്കിയിട്ടുണ്ട്.
രേഖ ചോര്‍ന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും നിയമമന്ത്രി എന്ന നിലയ്ക്ക് മാണിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അഭിപ്രായപ്പെട്ടു. മാണിയെ ഒഴിവാക്കിക്കൊണ്ടുള്ള അന്വേഷണത്തിന് മാത്രമേ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാവൂ എന്ന ആഗസ്ത് 10 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിയം പറഞ്ഞു.












Click it and Unblock the Notifications