വെള്ളത്തില്‍ ഫിനോള്‍: 20 പേര്‍ ആശുപത്രിയില്‍
തൃശൂര്‍: ഫിനോള്‍ കലര്‍ന്നുവെന്ന് കരുതുന്ന വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് ഫിനോള്‍ കൊണ്ടുപോകുന്ന ലോറി പീച്ചി റിസര്‍വോയറിലേക്ക് ഒഴുകുന്ന പുഴയ്ക്കടുത്ത് മറിഞ്ഞത്.
കണ്ണില്‍ ചൊറിച്ചിലും ഓക്കാനവും ഉണ്ടായതിനെ തുടര്‍ന്നാണ് 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടസ്ഥലത്തിനടുത്ത് താമസിക്കുന്ന 110 പേരെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ച് മരുന്നു നല്കി.
പീച്ചി റിസര്‍വോയറില്‍ നിന്നുള്ള പമ്പിംഗ് ആഗസ്ത് 10 വെള്ളിയാഴ്ച മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഗസ്ത് ഒമ്പത് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ ടി.ഒ. സൂരജിന്റെ നേതൃത്വത്തിലുള്ള അടിയന്തരയോഗമാണ് പമ്പിംഗ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. പമ്പിംഗ് സ്റേഷന്റെ വളരെയടുത്തു നിന്നും ശേഖരിച്ച വെള്ളത്തില്‍ ഫിനോള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പമ്പിംഗ് നിര്‍ത്തിയത്. ഈ വെള്ളം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. തൃശൂര്‍ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ജലവിതരണത്തിന് പ്രധാനമായും ആശ്രയിക്കുന്നത് പീച്ചി റിസര്‍വോയറിനെയാണ്.
കൂടുതല്‍ ആപത്തുകളുണ്ടാവുമെന്ന ഭീതിയെ തുടര്‍ന്ന് ഗര്‍ഭിണികളായ സ്ത്രീകളെയും ആസ്തമാ രോഗികളെയും മാറ്റിപ്പാര്‍പ്പിച്ചുതുടങ്ങിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications