13ന് പ്രവാസി മലയാളി കൗണ്‍സില്‍ ധര്‍ണ
കോഴിക്കോട്: കേരളത്തിലെ എ.കെ. ആന്റണി സര്‍ക്കാര്‍ പ്രവാസി മലയാളികളെ അവഗണിക്കുന്നുവെന്നാരോപിച്ച് പ്രവാസി മലയാളി കൗണ്‍സില്‍ ആഗസ്ത് 13 തിങ്കളാഴ്ച സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ നടത്തും.
വിദേശത്തു നിന്ന് തിരിച്ചുവന്നരുടെ പുനരധിവാസത്തെക്കുറിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിലോ സംസ്ഥാനബജറ്റിലോ ഒന്നും പറയുന്നില്ലെന്ന് കൗണ്‍സില്‍ ആരോപിച്ചു. ഇപ്പോള്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണെന്നും അവ ഉടന്‍ തന്നെ പുനരാരംഭിക്കണമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.
കൗണ്‍സില്‍ പ്രസിഡണ്ട് കോശി ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലിന്റെ മറ്റു നേതാക്കള്‍ ജില്ലാ ആസ്ഥാനങ്ങളിലെ ധര്‍ണകള്‍ക്ക് നേതൃത്വം നല്‍കും.












Click it and Unblock the Notifications