ശിവഗിരി മഠം ഏറ്റെടുത്തത് കോടതി ശരിവച്ചു
കൊച്ചി: ശിവഗിരി മഠം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി കേരള ഹൈക്കോടതി ശരിവച്ചു. ജസ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്‍, ജി. ശശിധരന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ചാണ് ആഗസ്ത് 10 വെള്ളിയാഴ്ച ഈ ഉത്തരവിട്ടത്.
1997ലാണ് സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റര്‍ മഠവും സ്വത്തുക്കളും ഏറ്റെടുത്തത്. ഇത്തരത്തിലുള്ള നിയമനിര്‍മാണ നടപടികളില്‍ ഇടപെടാന്‍ കോടതിക്ക് അര്‍ഹതയുണ്ടെന്ന് വിധിന്യായത്തില്‍ പറഞ്ഞു.
ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നിശ്ചിതസമയത്തിനുള്ളില്‍ത്തന്നെ പൂര്‍ത്തിയാക്കണമെന്ന് കോടതി എസ്.എന്‍. ട്രസ്റിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
1991ല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പ്രസിഡണ്ട് സ്വാമി പ്രകാശാനന്ദ, സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിന്മേലാണ് ഹൈക്കോടതി ഈ ഉത്തരവിട്ടത്.












Click it and Unblock the Notifications