കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് പ്രത്യേക തീവണ്ടി

  • By Staff
Google Oneindia Malayalam News

കൊച്ചി: നിസാമുദ്ദീനില്‍ നിന്ന്എറണാകുളത്തേക്കും എറണാകുളത്തു നിന്ന് നിസാമുദ്ദീനിലേക്കും പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ അമിതമായ തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുന്നതെന്ന് റെയില്‍വെയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നിസാമുദ്ദീന്‍-എറണാകുളം പ്രത്യേക വണ്ടി നിസാമുദ്ദീനില്‍ നിന്ന് ആഗസ്ത് 11 ശനിയാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടും. ആഗസ്ത് 13 തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് തീവണ്ടി എറണാകുളത്തെത്തും.

തിങ്കളാഴ്ച രാത്രി 10 മണിക്ക് എറണാകുളത്തു നിന്ന് മടക്കയാത്ര പുറപ്പെടും. ബുധനാഴ്ച പുലര്‍ച്ചെ 4.30ന് തീവണ്ടി നിസാമുദ്ദീനിലെത്തും.

മധുര ജംഗ്ഷന്‍, ആഗ്ര കന്റോണ്‍മെന്റ്, ഗ്വാളിയോര്‍, ജാന്‍സി, ബിന, ഭോപാല്‍, എത്താര്‍സി, നാഗ്പൂര്‍, വാറംഗല്‍, വിജയവാഡ, ഗുഡൂര്‍, റെനിഗുണ്ഡ, കാട്പാടി, ജോലാര്‍പേട്ട്, സേലം, ഈറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ സ്റേഷനുകളില്‍ വണ്ടി നിര്‍ത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X