വീക്ഷണം ലേലം ചെയ്യാന്‍ ഉത്തരവ്
കൊച്ചി: കോണ്‍ഗ്രസ് മുഖപത്രമായിരുന്ന വീക്ഷണത്തിന്റെ കെട്ടിടവും സ്വത്തുവകകളും ലേലം ചെയ്യാന്‍ ഡെബ്റ്റ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.
സപ്തംബര്‍ 12നാണ് ലേലത്തീയതി നിശ്ചയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് വീക്ഷണത്തിന്റെ കൊച്ചിയിലെ കെട്ടിടത്തിനു മുന്നില്‍ ഡെബ്റ്റ് ട്രിബ്യൂണല്‍ ആഗസ്ത് 10 വെള്ളിയാഴ്ച പതിച്ചു.
യൂക്കോ ബാങ്കിന് ഒന്നര കോടി രൂപ കടബാധ്യതയുണ്ടെന്ന കേസിലാണ് വീക്ഷണത്തിന്റെ സ്വത്ത്വകകള്‍ ലേലം ചെയ്യാന്‍ ട്രിബ്യൂണല്‍ വിധിച്ചത്. നേരത്തെ കടം ഗഡുക്കളായി കൊടുത്തുതീര്‍ക്കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിരുന്നെങ്കിലും ഉറപ്പ് അവര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ലേലത്തിന് വിധിയായത്. ഏതാണ്ട് രണ്ടര കോടിയോളം രൂപയാണ് കെട്ടിടത്തിനും സ്വത്തുവകകള്‍ക്കുമായി ട്രിബ്യൂണല്‍ വിലയിട്ടിരിക്കുന്നത്.
നേരത്തെ വീക്ഷണം വീണ്ടും തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ അറിയിച്ചിരുന്നു. ഇതിനായി കെപിസിസി പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു. എന്നാല്‍ കാര്യമായ നീക്കങ്ങളൊന്നും കെപിസിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് സ്വത്ത്വകകള്‍ ലേലം ചെയ്യാന്‍ വിധിയായത്.












Click it and Unblock the Notifications