Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുഡീഷ്യല്‍ അന്വേഷണം വേണം : വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: മന്ത്രിസഭാരേഖകള്‍ ചോര്‍ന്നത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍ആവശ്യപ്പെട്ടു. ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണം വെറും പ്രഹസനമാണ്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള കഴിവുണ്ടാകില്ലെന്ന് വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ പരാജയത്തിന് മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

ജനതാദളിന് പറ്റിയ വീഴ്ചകളിലൊന്നായിരുന്നു പറശ്ശിനിക്കടവിലെ സംഭവങ്ങളെന്ന് ആഗസ്ത് 10 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ പറശിനിക്കടവ് സംഭവം ആരുടെയെങ്കിലും പ്രേരണ മൂലം അന്നത്തെ വനം മന്ത്രി ചെയ്തതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎം അടക്കമുള്ള കക്ഷികള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.

ഇപ്പോഴത്തെ സര്‍ക്കാരിന് യാതൊരു ലക്ഷ്യബോധവുമില്ല. ഓരോ മന്ത്രിയും ഓരോ മന്ത്രിസഭയായി പ്രവര്‍ത്തിക്കുന്നു. കാര്‍ഷികവിലത്തകര്‍ച്ച മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങുന്നില്ല. ആഗോളവല്‍ക്കരണം സംസ്ഥാനങ്ങള്‍ക്ക് മേലുണ്ടാക്കുന്ന ദൂഷ്യവശങ്ങള്‍ക്കെതിരെ ആന്റണി മുന്‍കൈയെടുത്ത് മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുകൂട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+