ഇന്തോ-പാക് സെക്രട്ടറിതല ചര്‍ച്ച ഇന്ന്
കൊളംബോ: ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് (ആഗസ്ത് 10 വെള്ളിയാഴ്ച) കൊളംബോയില്‍ നടക്കും. സാര്‍ക്ക് രാഷ്ട്രങ്ങളിലെ വിദേശകാര്യസെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ ചര്‍ച്ച.
ഇന്ത്യന്‍ സംഘത്തെ വിദേശകാര്യ സെക്രട്ടറി ചൊകില അയ്യരും പാകിസ്ഥാന്‍ സംഘത്തെ ഇമാനുള്‍ ഹഖുമാണ് നയിക്കുന്നത്. ആഗ്രയില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡണ്ടും തമ്മില്‍ നടന്ന ഉച്ചകോടിക്കുശേഷം നടക്കുന്ന ആദ്യത്തെ ഉന്നതതല യോഗമാണിത്.
യോഗത്തിന് ഇതുവരെ പ്രത്യേകിച്ചൊരു അജണ്ടയും തയ്യാറാക്കിയിട്ടില്ലെങ്കിലും ജമ്മു കശ്മീര്‍ തന്നെയായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാനഇനം. കശ്മീരിലെ തീവ്രവാദത്തെ സ്വാതന്ത്യ്രസമരമായി കണക്കാക്കാനാകില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നേരത്തെത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീര്‍ സ്വാതന്ത്യ്രസമരത്തെ ഇന്ത്യ കൊച്ചാക്കിക്കാണുകയാണെന്ന് പറഞ്ഞായിരുന്നു പാകിസ്ഥാന്‍ ഈ പ്രസ്താവനയോട് പ്രതികരിച്ചത്.
ഇതിനു പുറമെ കശ്മീരില്‍ കൂട്ടക്കൊലകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ജമ്മു മേഖല മുഴുവന്‍ അസ്വസ്ഥബാധിത പ്രദേശമായി പ്രഖ്യാപിച്ച് സൈന്യത്തിന് കൂടുതല്‍ അധികാരങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി വ്യാഴാഴ്ച ലോക്സഭയില്‍ പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications