Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജിവയ്ക്കാന്‍ തയ്യാറെന്ന് ചന്ദ്രിക

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗ രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. രാജ്യം നേരിടുന്ന ഭരണഘടനാ പ്രതിസന്ധി അവസാനിപ്പിക്കാന്‍ എല്ലാ പാര്‍ട്ടികളും ഒത്തുതീര്‍പ്പിനു തയ്യാറായാല്‍ ഒരു മാസത്തിനുള്ളില്‍ രാജിവയ്ക്കാമെന്നാണ് ചന്ദ്രികയുടെ നിര്‍ദേശം.

ആഗസ്ത് ഒമ്പത് വ്യാഴാഴ്ച രാത്രി പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ വ്യാപാരിമേധാവികളുമായി നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ചന്ദ്രിക ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന പ്രതിപക്ഷകക്ഷിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുമായി ഒത്തുതീര്‍പ്പിന് താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് അവര്‍ സമ്മതിച്ചു.

ഇപ്പോഴത്തെ രാഷ്ട്രീയപ്രതിസന്ധി അവസാനിപ്പിക്കാന്‍ എല്ലാ പാര്‍ട്ടികളും തയ്യാറായാല്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു. ശ്രീലങ്കന്‍ പാര്‍ലമെന്റ് ഇപ്പോള്‍ സപ്തംബര്‍ ഏഴു വരെ പിരിഞ്ഞിരിക്കുകയാണ്.

ഭരണഘടനയിന്മേല്‍ നടത്താന്‍ ഉദ്ദേശിച്ച ഹിത പരിശോധന ആഗസ്ത് 21ല്‍ നിന്ന് ഒക്ടോബര്‍ 18ലേക്ക് മാറ്റി ദിവസങ്ങള്‍ക്കുള്ളിലാണ് ചന്ദ്രിക രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. ഭരണഘടനയിലെ ചില നിര്‍ദ്ദേശങ്ങളുടെ കാര്യത്തില്‍ മറ്റു കക്ഷികളുമായി സമവായത്തിലെത്താനാണ് ഹിതപരിശോധന നീട്ടവച്ചതെന്ന് അവര്‍ പറഞ്ഞു. 1978ലെ ഭരണഘടന പുതുക്കി പുതിയ ഭരണഘടന നിലവില്‍വരുത്താനാണ് ശ്രീലങ്കന്‍ ഭരണകൂടം ഹിതപരിശോധന നടത്താന്‍ ഉദ്ദേശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+