Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ യുഎസ് മിസൈലാക്രമണം

ബാഗ്ദാദ്: ഇറാഖിന്റെ പ്രധാന പ്രതിരോധ കേന്ദ്രങ്ങളില്‍ ആഗസ്ത് 10 വെള്ളിയാഴ്ച യുഎസിന്റെയും ബ്രിട്ടന്റെയും യുദ്ധവിമാനങ്ങള്‍ മിസൈലാക്രമണം നടത്തി. പെന്റഗണ്‍വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് സിഎന്‍എന്‍ വാര്‍ത്താഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യുഎസിന്റെയും ബ്രിട്ടന്റെയും 50 യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു. ഇറാഖിന്റെ തന്ത്രപ്രധാനമായ മൂന്ന് പ്രതിരോധകേന്ദ്രങ്ങളിലാണ് വിമാനങ്ങള്‍ മിസൈലാക്രമണം നടത്തിയത്.

ഇറാഖിന്റെ പ്രതിരോധകേന്ദ്രങ്ങളില്‍ യുഎസ്, ബ്രീട്ടീഷ് വിമാനങ്ങള്‍ പതിവായി ആക്രമണം നടത്താറുണ്ടെങ്കിലും വെള്ളിയാഴ്ച പതിവില്‍ കവിഞ്ഞ കനത്ത ആക്രമണമാണ് നടന്നതെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖിന്റെ ഒരു വാര്‍ത്താവിനിമയകേന്ദ്രം, റഡാര്‍കേന്ദ്രം, ഭൂതല-ആകാശ മിസൈല്‍ കേന്ദ്രം എന്നിവ ബോംബാക്രമണത്തില്‍ തകര്‍ന്നതായും പെന്റഗണ്‍ കരുതുന്നു. ആക്രമണത്തിന് ശേഷം 50 വിമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തിയെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+