കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ഉദ്ഘാടനം

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെവ്യവസായരംഗത്ത് കൂടുതല്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിക്കുന്ന കേരള വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് ആഗസ്ത് 12 ഞായറാഴ്ച മുതല്‍ ആരംഭിക്കും.

ഞായറാഴ്ച മുഖ്യമന്ത്രി എ.കെ.ആന്റണിയാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്യുക. പുതിയ വ്യവസായ സംരംഭത്തിനൊരുങ്ങുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്കാന്‍ ലക്ഷ്യമിട്ടാണ് ഇത് ആരംഭിക്കുന്നതെന്ന് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജിജി തോംസണ്‍ പറഞ്ഞു. പുതിയ വ്യവസായികളെ ആഭ്യന്തര, അന്താരാഷ്ട്ര വിപണികള്‍ എത്തിപ്പിടിക്കാന്‍ പ്രാപ്തരാക്കുകയാണ് വെഞ്ച്വര്‍ കാപ്പിറ്റലിന്റെ ലക്ഷ്യം.

വെഞ്ച്വര്‍ കാപ്പിറ്റലിന് ഇന്നത്തെ വിവരസാങ്കേതികവിദ്യ നയിക്കുന്ന ബിസിനസ് ലോകത്ത് പ്രധാനസ്ഥാനമാണുള്ളതെന്ന് ജിജി തോംസണ്‍ ചൂണ്ടിക്കാട്ടി.

സ്മാള്‍ ഇന്റസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്ത സംരംഭമായിട്ടാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. 20 കോടിയുടെ മൂലധനവുമായാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X