കശ്മീരില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ ആഗസ്ത് 10 വെള്ളിയാഴ്ച രാത്രിയുണ്ടായ വിവിധ സംഭവങ്ങളില്‍ ആറ് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു.
വടക്കന്‍ കശ്മീരിലെ അലൂസ ബന്ദിപുരയില്‍ സൈനികരെ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു. ബദ്ഗാം ജില്ലയിലും കുപ്വാര ജില്ലയിലുമുണ്ടായ ഏറ്റുമുട്ടലുകളില്‍ നാല് സൈനികര്‍ മരിച്ചു.
നിയന്ത്രണരേഖയ്ക്കടുത്തുവെച്ച് ആറ് യുവാക്കളെ സൈനികര്‍ അറസ്റ് ചെയ്തു. പാക് അധീനകശ്മീരിലേക്ക് ഇവരെ ആയുധപരിശീലനത്തിനായി കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളായി പാക് അധീന കശ്മീരിലേക്ക് ആയുധ പരിശീലനത്തിനായി പോവുകയായിരുന്ന 50ഓളം പേരെ അറസ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ കശ്മീര്‍ താഴ്വരയിലെ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ മാതൃകയില്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള അറിയിച്ചു.












Click it and Unblock the Notifications