ലോക്താന്ത്രിക് പിളര്‍പ്പിലേക്ക്
ലഖ്നോ: ഉത്തര്‍പ്രദേശില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട നരേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ലോക്താന്ത്രിക് കോണ്‍ഗ്രസ് പിളരുന്നു. ആഗസ്ത് 10 വെള്ളിയാഴ്ച രാത്രി തന്നെ ലോക്താന്ത്രികിലെ 19 എംഎല്‍എമാരില്‍ 11 പേര്‍ യുപി മുഖ്യമന്ത്രി രാജ്നാഥ്സിംഹിനെ കണ്ട് പിന്തുണപ്രഖ്യാപിച്ചിരുന്നു. ഈ 11 പേരും പിന്നീട് യുപി ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രിയെ നേരിട്ട് കണ്ട് രാജ്നാഥ്സിംഹിന് പിന്തുണനല്കുന്ന കാര്യം അറിയിക്കുകയും ചെയ്തു.
ഇതോടെ യുപിയില്‍ ബിജെപി നേതൃത്വത്തിലുള്ള രാജ്നാഥ്സിംഹിന്റെ മന്ത്രിസഭ നിലനില്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ആഗസ്ത് 11 ശനിയാഴ്ച ലോക്താന്ത്രിക് കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ യോഗം ചേരുകയാണ്. തന്റെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും തന്നോടൊപ്പമാണെന്നാണ് പുറത്താക്കപ്പെട്ട നരേഷ് അഗര്‍വാളിന്റെ അവകാശവാദം. എന്നാല്‍ ലോക് താന്ത്രികിലെ 15 എംഎല്‍എമാര്‍ തന്നോടൊപ്പമാണെന്നാണ് യുപി മുഖ്യമന്ത്രി രാജ്നാഥ്സിംഹ് പറയുന്നത്.
നിര്‍ണ്ണായകമായ ശനിയാഴ്ചത്തെ യോഗത്തില്‍ ലോക് താന്ത്രികിന്റെയും യുപി മന്ത്രിസഭയുടെയും ഭാവി തീരുമാനിക്കപ്പെടും. എന്തായാലും ലോക്താന്ത്രിക് കോണ്‍ഗ്രസിന്റെ പിളര്‍പ്പിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്.












Click it and Unblock the Notifications