നരേഷ് അഗര്‍വാളിനെ പുറത്താക്കാന്‍ തീരുമാനം
ലഖ്നോ: ലോക്താന്ത്രിക് പ്രസിഡന്റ് സ്ഥാനത്തുനിന്നും നരേഷ് അഗര്‍വാളിനെ പുറത്താക്കാന്‍ യുപി മുഖ്യമന്ത്രി രാജ്നാഥ് സിംഹിനോട് കൂറുള്ള ലോക്താന്ത്രിക് എംഎല്‍എമാര്‍ തീരുമാനിച്ചു. ആഗസ്ത് 11 ശനിയാഴ്ച യുപി മുഖ്യമന്ത്രി രാജ്നാഥ് സിംഹിനോട് കൂറുള്ള ലോക്താന്ത്രിക് എംഎല്‍എമാരുടെ യോഗത്തിലായിരുന്നു ഈ തീരുമാനമെടുത്തത്.
ലോക്താന്ത്രികിലെ അംഗമായ മന്ത്രി വീരേന്ദ്രസിംഹിന്റെ വീട്ടിലായിരുന്നു എംഎല്‍എമാര്‍ രഹസ്യയോഗം ചേര്‍ന്നത്. പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വീണ്ടും ഔദ്യോഗിക യോഗം ചേരുമെന്നും ലോക്താന്ത്രികിലെ ഒരു മുതിര്‍ന്ന നേതാവ് പിടിഐ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
യുപിയിലെ 19 ലോക് താന്ത്രിക് എംഎല്‍എമാരില്‍ 16 പേരും മുഖ്യമന്ത്രി രാജ്നാഥ്സിംഹിനോടൊപ്പമാണെന്നും ഈ മുതിര്‍ന്ന നേതാവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


Click it and Unblock the Notifications