മുംബൈ കൂട്ടക്കൊല: നാല് പേര്‍ അറസ്റില്‍
മുംബൈ: മുംബൈയില്‍ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ് ചെയ്തു. ധനമോഹമായിരുന്നു എട്ട് പേരെ കൊല്ലാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് അറസ്റ് ചെയ്യപ്പെട്ടവര്‍ വ്യക്തമാക്കി.
പൂനം ആഭരണ ഫാക്ടറി ഉടമ ദുഗ്ലാറാം ചൗധരിയെയും രണ്ട് ബന്ധുക്കളെയും ഫാക്ടറിയിലെ അഞ്ച് തൊഴിലാളികളെയുമാണ് ആഗസ്ത് എട്ടിന് രാത്രി കൊല ചെയ്തത്.
അമര്‍ജിത്സിംഗ് , ഗുല്‍സാര്‍ സിംഗ് , പങ്കജ്കുമാര്‍, കൈലാസ് എന്നിവരാണ് അറസ്റിലായത്. ഗുല്‍സാര്‍സിംഗ് ഒഴികെയുള്ളവര്‍ എല്ലാവരും ഫാക്ടറിയിലെ തൊഴിലാളികളാണ്. പ്രധാന പ്രതിയെന്ന് കരുതുന്ന ഗുലാം ഖാന്‍ ഒളിവിലാണ്.
പണമുണ്ടാക്കാനാണ് ഇവര്‍ കൂട്ടക്കൊല ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഹെലന്‍ എന്ന പെണ്‍കുട്ടിയെ രഹസ്യമായി വിവാഹം ചെയ്ത അമര്‍ജിത് ഭാര്യയുടെ സഹോദരനില്‍ നിന്ന് അവഗണന നേരിടേണ്ടി വന്നതുമൂലം പണമുണ്ടാക്കാന്‍ മാര്‍ഗം തേടുകയായിരുന്നു. അന്വേഷണത്തിനിടയില്‍ മറ്റ് നാല് പേരെ കൂടി കണ്ടെത്തി. പിന്നീട് ഇവരുമായി ചേര്‍ന്ന് ഫാക്ടറിഉടമയെ കൊന്ന് പണം തട്ടാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.












Click it and Unblock the Notifications