കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസഹായം: തിരുമാനം 19നു മുമ്പ്

  • By Staff
Google Oneindia Malayalam News

ദില്ലി: കാലവര്‍ഷക്കെടുതി നേരിട്ട കേരളത്തിന് ധനസഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഗസ്ത് 19 ഞായറാഴ്ചയ്ക്കു മുമ്പ് തീരുമാനമെടുക്കും. ദില്ലിയില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ സന്ദര്‍ശിച്ച ശേഷം ആഗസ്ത് 10 വെള്ളിയാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചതാണ് ഇക്കാര്യം.

കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം വ്യാഴാഴ്ച തന്നെ പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കേരളം സന്ദര്‍ശിച്ച കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞ് ആഗസ്ത് 19നു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട് - ആന്റണി പറഞ്ഞു.

നൂറു കോടി രൂപയുടെ ധനസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ ഉണ്ടായ കാലവര്‍ഷത്തില്‍ 551.76 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X