മൂന്ന് മാസത്തിനുള്ളില്‍ സാമ്പത്തികനില മെച്ചപ്പെടും
തിരുവനന്തപുരം: അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
ഭരണം ഏറ്റെടുത്തിട്ട് ഇപ്പോള്‍ മൂന്ന് മാസം തികയുന്നതേയുള്ളൂ. സാമ്പത്തികനില മെച്ചപ്പെടുത്താന്‍ ആറ് മാസത്തെ സമയമെങ്കിലും തരണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്--ആന്റണി പറഞ്ഞു.
ദില്ലി സന്ദര്‍ശനത്തിന് ശേഷം ആഗസ്ത് 11 ശനിയാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയ ആന്റണി വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. പല പ്രശ്നങ്ങളിലും അനുഭാവപൂര്‍ണമായ പരിഗണന നല്‍കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ആന്റണി അറിയിച്ചു. കൊച്ചി വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി ഉറപ്പ് തന്നിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ പദ്ധതിലക്ഷ്യം നേടിയെടുക്കാനാവില്ലന്നുെം അതുകൊണ്ടാണ് 3015 കോടിയുടെ പദ്ധതി ആസൂത്രണം ചെയ്തതെന്നും ആന്റണി പറഞ്ഞു. പദ്ധതി തുക കുറഞ്ഞത് പദ്ധതി നടപ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിര്‍ഭാഗ്യകരമാണ്.
സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കായി കേന്ദ്രവുമായി ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ നയം. ഒപ്പം തന്നെ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്യും. മന്ത്രിസഭാരേഖ ചോര്‍ന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications