നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ: ജലോത്സവമായ നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. ആലപ്പുഴയിലെ പുന്നമടക്കായലില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് വള്ളംകളി തുടങ്ങുക.
16 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനെത്തിയിരിക്കുന്നത്. വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. പത്ത് തവണ നെഹ്റുട്രോഫി ഉയര്‍ത്തിയ കാരിച്ചാലും എട്ട് തവണ ചാമ്പ്യന്മാരായ ചമ്പക്കുളവും ഇത്തവണയും എത്തിയത് വള്ളംകളി പ്രേക്ഷകരില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
വള്ളംകളി നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ മുഖ്യാതിഥിയായിരിക്കും.












Click it and Unblock the Notifications