പീച്ചി റിസര്‍വോയറില്‍ നിന്നു പമ്പിംഗ് തുടങ്ങി
തൃശൂര്‍: പീച്ചി റിസര്‍വോയറില്‍ നിന്നുള്ള പമ്പിംഗ് പുനരാരംഭിച്ചു. ഫിനോള്‍ കലര്‍ന്നുവെന്ന സംശയത്തെ തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
റിസര്‍വോയറിലെ വെള്ളം പരിശോധിച്ചപ്പോള്‍ അതില്‍ ഫിനോള്‍ കലര്‍ന്നിട്ടില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റി പമ്പിംഗ് പുനരാംഭിച്ചത്.
ആഗസ്ത് ആറ് തിങ്കളാഴ്ചയാണ് പമ്പിംഗ് നിര്‍ത്തിവെച്ചത്. തൃശൂര്‍ നഗരത്തിലെ കുടിവെള്ള വിതരണത്തിലെ പ്രധാന സ്രോതസ്സായ പീച്ചി റിസര്‍വോയറിലെ പമ്പിംഗ് നിര്‍ത്തിവെച്ചത് മൂലം നഗരത്തില്‍ കടുത്ത കുടിവെള്ളക്ഷാമം നേരിട്ടിരുന്നു.












Click it and Unblock the Notifications