കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലക്കോട് രാജ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ആലക്കോട്: ഉത്തരമലബാറിലെ കുടിയേറ്റക്കാരുടെ തമ്പുരാനായി അറിയപ്പെടുന്ന ആലക്കോട് പി.ആര്‍. രാമവര്‍മ്മ രാജ അന്തരിച്ചു. ആഗസ്ത് 11 ശനിയാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ താവക്കരയിലെ കാനന്നൂര്‍ യൂറോളജി സെന്ററിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു.

ആലക്കോട് കൊട്ടാരത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വൈകുന്നേരത്തോടെ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെയാണ് ശവസസംസ്കാരം.

കാന്‍സര്‍ രോഗ ബാധിതനായ രാജാ ജൂലായ് 27 മുതല്‍ ആശുപത്രിയിലായിരുന്നു. വെള്ളിയാഴ്ച രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും ശനിയാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയും ചെയ്തു.

പുതുശേരി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെയും അംബാലിക തമ്പുരാട്ടിയുടെയും മകനായി പൂഞ്ഞാര്‍ കൊട്ടാരത്തില്‍ 1904 ആഗസ്ത് 25ന് ആവണി അവിട്ടം നാളിലാണ് രാമവര്‍മ്മ രാജ ജനിച്ചത്. 1952ല്‍ ആലക്കോട്ട് നൂറുകണക്കിന് ഏക്കര്‍ വനഭൂമി വാങ്ങി കുടിയേറി. തളിപറമ്പിനടുത്ത് നാടുകാണി മുതല്‍ കുടക് മലയുടെ താഴ്വരെയുള്ള സ്ഥലം രാജാവിന്റെ സാമ്രാജ്യമായിരുന്നു.

ആലക്കോട് പഞ്ചായത്തിന്റെ പ്രഥമപ്രസിഡണ്ടായിരുന്നു. പരേതയായ ഭവാനിയമ്മ തമ്പുരാട്ടിയാണ് ഭാര്യ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X