ചുവപ്പുമഴ: പഠനം പൂര്‍ത്തിയായില്ല
തിരുവനന്തപുരം: ചങ്ങനാശേരി ഉള്‍പ്പടെയുള്ള ചില ഭാഗങ്ങളില്‍ ചുവപ്പുമഴ പെയ്തതിനെ കുറിച്ചുള്ള പഠനം എങ്ങുമെത്തിയിട്ടില്ല.
പാലോടുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍(ടിബിജിആര്‍ഐ) നടത്തിക്കൊണ്ടിരിക്കുന്ന പഠനത്തില്‍ ചിലയിനം ഫംഗസുകളുടെ ബീജരേണുക്കളുടെ സാന്നിധ്യം ചങ്ങനാശേരിയില്‍ നിന്നും ശേഖരിച്ച വെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ മൂലമാകാം വെള്ളത്തിന് ചുവപ്പുനിറം കൈവന്നതെന്ന് കരുതപ്പെടുന്നു.
എന്നാല്‍ വെള്ളത്തിന് നിറം മാറ്റമുണ്ടാക്കാന്‍ വേണ്ടത്ര ബീജരേണുക്കള്‍ വെള്ളത്തില്‍ ഇല്ലെന്ന് പഠനം നടത്തുന്ന ടിബിജിആര്‍ഐയിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി. കെ. എബ്രഹാം പറയുന്നു. പഠനം പ്രാഥമിക ഘട്ടത്തിലാണെന്നും മൂന്ന് ദിവസം കൂടി കഴിഞ്ഞാലേ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാനാവൂ എന്നും ആഗസ്ത് 11 ശനിയാഴ്ച എബ്രഹാം മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു.
വെള്ളത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഖരപദാര്‍ത്ഥത്തില്‍ കാര്‍ബണ്‍, സിലിക്കണ്‍, മഗ്നീഷ്യം, കാല്‍സ്യം, സോഡിയം, അലുമിനീയം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇവയും ബീജരേണുക്കളും എങ്ങനെ മഴവെള്ളത്തില്‍ എത്തിയെന്നതിനെ കുറിച്ചായിരിക്കും ഇനിയുള്ള അന്വേഷണം.












Click it and Unblock the Notifications