പെണ്‍വാണിഭത്തിന് പിന്നില്‍ സീരിയല്‍ നിര്‍മാതാവ്
തിരുവനന്തപുരം: നാലാഞ്ചിറയില്‍ ഈയിടെ പിടികൂടിയ പെണ്‍വാണിഭസംഘത്തിന് പിന്നില്‍ ഒരു പ്രമുഖ സീരിയല്‍ നിര്‍മാതാവും ഒരു രാഷ്ട്രീയനേതാവിന്റെ മകനുമുണ്ടെന്ന് സൂചന. പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
കോട്ടയം സ്വദേശിയായ സീരിയല്‍ നിര്‍മാതാവിനെ പൊലീസ് തിരഞ്ഞുവരികയാണ്. കേസില്‍ അറസ്റിലായ സോണി എന്ന റോയിയില്‍ നിന്നാണ് ടിവി സീരിയല്‍ നിര്‍മാതാവിന് പെണ്‍വാണിഭവുമായി കാര്യമായ ബന്ധമുണ്ടെന്ന അറിവ് പൊലീസിന് ലഭിച്ചത്.
പെണ്‍വാണിഭസംഘത്തെ പിടികൂടിയ അന്ന് തന്നെ ഈ നിര്‍മാതാവ് ഒളിവില്‍ പോയതായി അറിയുന്നു. ഇയാളെ അറസ്റ് ചെയ്യാനായി പലയിടത്തും പൊലീസ് വലവിരിച്ചുകഴിഞ്ഞു. പെണ്‍വാണിഭസംഘത്തിന്റെ ആസൂത്രകന്‍ ഇയാളാണെന്നാണ് കരുതുന്നത്.
സീരിയലില്‍ അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെത്തുന്ന പെണ്‍കുട്ടികളെ പെണ്‍വാണിഭസംഘവുമായി നിര്‍മാതാവ് ബന്ധിപ്പിക്കാറുണ്ടത്രെ. എറണാകുളം സ്വദേശിയായ ഒരു സീരിയല്‍ നടിയാണ് ഇതിനായി നിര്‍മാതാവിനെ സഹായിച്ചിരുന്നത്.












Click it and Unblock the Notifications