തിരുവനന്തപുരത്ത് ഗതാഗത നിയമം കര്‍ശനമാക്കുന്നു
തിരുവനന്തപുരം: നഗരത്തില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ആഗസ്ത് 18 ശനിയാഴ്ച മുതല്‍ എല്ലാ സ്വകാര്യബസ് ജീവനക്കാര്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും കാക്കി നിറത്തിലുള്ള വേഷം നിര്‍ബന്ധമാക്കും. ടാക്സി ഡ്രൈവര്‍മാര്‍ വെള്ള നിറത്തിലുള്ള പാന്റ്സും ഷര്‍ട്ടും ധരിച്ച് മാത്രമേ വാഹനം ഓടിക്കാവൂ.
സ്വകാര്യ ബസുകള്‍ നിര്‍ത്താന്‍ അനുവദിച്ചിട്ടുള്ള നിശ്ചിത സ്ഥലങ്ങളില്‍ മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റേണ്ടതാണ്. നഗരാതിര്‍ത്തിക്കുള്ളില്‍ ഓരോ വാഹനത്തിനും അനുവദിച്ചിട്ടുള്ള വേഗതപരിധി കടക്കാന്‍ പാടില്ല. പാര്‍ക്കിംഗ് ഏരിയയില്‍ അല്ലാതെ നിര്‍ത്തുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതും കര്‍ശനമാക്കും.
നിശ്ചിത സമയങ്ങളില്‍ അല്ലാതെ വണ്‍വേ നിയമം ലംഘിക്കാന്‍ പാടില്ല. ആശുപത്രികള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് മുന്നില്‍ എയര്‍ ഹോണ്‍ പാടില്ല. യു രീതിയില്‍ വാഹനങ്ങള്‍ തിരിയുന്നത് അനുവദിക്കപ്പെട്ട സ്ഥലങ്ങളിലൂടെ മാത്രമായിരിക്കണം. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തടസം സൃഷ്ടിക്കുന്ന യാതൊരു കച്ചവടവും അനുവദിക്കില്ല. കാഴ്ച മറയ്ക്കുന്ന പരസ്യ ബോര്‍ഡുകള്‍ മാറ്റണമെന്നും പൊലീസ് നിര്‍ദേശം നല്‍കി.












Click it and Unblock the Notifications