ആഗ്ര ഉച്ചകോടി ഉപയോഗപ്പെടുത്തും
കൊളംബോ: ആഗ്ര ഉച്ചകോടിയുടെ നല്ല വശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യ-പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങളെല്ലാം പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആഗസ്ത് 10 വെള്ളിയാഴ്ച കൊളംബോയില്‍ നടന്ന സാര്‍ക്ക് വിദേശകാര്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ചൊകില അയ്യരും പാകിസ്ഥാന്റെ ഇമാനുള്‍ ഹഖും കൂടിക്കാഴ്ച നടത്തിയത്.
ഇരുരാജ്യങ്ങളും പരസ്പരവിശ്വാസം വളര്‍ത്തേണ്ടതിന്റെ പ്രധാന്യം സെക്രട്ടറിമാര്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഒരു മണിക്കൂര്‍ നേരം ചര്‍ച്ച ചെയ്തെങ്കിലും സന്ദര്‍ശന തീയതി തീരുമാനിച്ചിട്ടില്ല.
ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഇമാനുള്‍ ഹഖ് പറഞ്ഞു. കശ്മീരില്‍ നടക്കുന്ന കൂട്ടക്കൊലകളെയും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രി വാജ്പേയിയുടെ വിദേശകാര്യമന്തരി ജസ്വന്ത് സിംഹിന്റെയും സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗ്ര ഉച്ചകോടി പരാജയപ്പെട്ടത് ഒരു നിശ്ചിത അജണ്ടയുടെ അഭാവത്തിലാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.












Click it and Unblock the Notifications